Print

 

ഇന്ന് സമാധിയായ സ്വാമി ഗോലോകാനാന്ദജി മഹാരാജിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറുടെ അന്ത്യാഞ്‌ജലി

 


ഏഴ് പതിറ്റാണ്ടിലേറെ നീണ്ട സന്യാസ ജീവിതത്തതിനാണ് തിരശീല വീണതെന്ന് കേരള ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞൂ. ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ബ്രഹ്മചാരിയായി ശ്രീ രാമകൃഷ്ണ മിഷന്റെ പ്രവർത്തനത്തിൽ മുഴുകിയ ഗോലോകാനന്ദ സ്വാമികൾ ആത്മീയത മാനവ സേവനത്തതിനായി സമർപ്പിക്കുകയായിരുന്നു. അടുത്ത കാലത്ത് അസുഖ ബാധിതനാവുന്നത് വരെ ആദ്ധ്യാത്മീക, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ അദ്ദേഹം നിറഞ്ഞു നിന്നിരുന്നു. ഒട്ടേറെ പേർക്ക് ആത്മീയ ജീവിതത്തിന് അദ്ദേഹം പ്രചോദനമായി. കേരളത്തിന്റെ ആത്മീയ രംഗത്ത് സ്വാമിജിയുടെ മഹത്തായ സംഭാവനകൾ എന്നെന്നും സ്മരിക്കപ്പെടും.

 


***********