ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രൻ ലോക് ഭവനിൽ പ്രഭാഷണം നടത്തും.

 

ഭരണഘടനാ ശില്പി ഡോ. ഭീമറാവു റാംജി അംബേദ്കറിന്റെ 135-ാം മത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ പതിനാലിന് വൈകിട്ട് നാല് മണിക്ക്, ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രൻ പ്രഭാഷണം നടത്തും. ക്ഷണിക്കപ്പെട്ട സദസിനു മുമ്പാകെ നടത്തുന്ന പ്രഭാഷണത്തില്‍ ഗവർണർ രാജേന്ദ്ര് വിശ്വനാഥ് ആർലേക്കർ അധ്യക്ഷത വഹിക്കും.

 

ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിച്ചുകൊണ്ട് അംബേദ്കർ ജയന്തി രാജ്യമൊട്ടാകെ 'സമത്വ ദിന'മായി ആചരിച്ചു വരുന്നു.

 

പ്രമുഖരെ ഉള്‍പ്പെടുത്തിക്കൊണ്ട് ലോക്ഭവൻ നടത്തി വരുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായാണ് അംബേദ്കർ ജയന്തി പ്രഭാഷണവും.

 

******

Justice Devan Ramachandran to Deliver Lecture at Lok Bhavan

Justice Devan Ramachandran, Judge of Keralam High Court will deliver a lecture on Dr. Bhimrao Ramji Ambedkar on April 14 at 4 p.m at Lok Bhavan Keralam. This coincides with the 135th birth anniversary celebrations of Dr. Bhimrao Ramji Ambedkar, the architect of our Constitution. The lecture to be held before an invited audience, will be presided over by the Governor of Keralam, Shri Rajendra Vishwanath Arlekar.

 

Ambedkar Jayanti is observed across the country as 'Equality Day' in remembrance of Dr. Ambedkar's lifelong struggle against social inequality.

 

The Ambedkar Jayanti lecture is conducted as part of the lecture series being organized by Lok Bhavan, featuring eminent personalities.