സ്വഭാവ രൂപവൽക്കരണത്തിന് വിദ്യാഭ്യാസത്തിൽ ഊന്നൽ നൽകണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.

 

ഇന്നിവിടെ മാർ ബാസേലിയസ് കോളേജ് ഓഫ്‌ എൻജിനിയറിങ്ങ് ആൻഡ് ടെക്നോളജിയുടെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ സ്വഭാവ ശുദ്ധിയുടെ അഭാവം ഇന്ന് സമൂഹം നേരിടുന്ന വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്ര സാങ്കേതിക നേട്ടങ്ങളും സാമ്പത്തിക വളർച്ചയും സ്വഭാവ ശുദ്ധിയുടെ അഭാവം നിരർത്ഥകമാവും. കലാലയങ്ങൾ വിദ്യാർഥികളുടെ സ്വഭാവ രൂപീകരണത്തിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കണം. യുവജന പ്രക്ഷോഭങ്ങളിൽ ഉയർത്തുന്ന മുദ്രാവാക്യങ്ങൾ ചിലപ്പോൾ സഭ്യതയുടെ അതിരുകൾ ലംഘിക്കുന്നു. ജന്ദർ മന്തർ പ്രക്ഷോഭണ അടുത്തിടെ സംഭവിച്ചത് അതാണ്.


ഇത് പ്രക്ഷോഭണത്തിന്റെയും പ്രക്ഷോഭകാരികളുടെയും പ്രതിഛായയെ ബാധിക്കുന്നു. പുതിയ ദേശീയ വിദ്യാഭ്യാസനയം നമ്മുടെ വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി ഉള്ളതാണ്. നയം സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾ ആർക്കും ഉന്നയിക്കാവുന്നതാണ്. അവ ചർച്ചകളിലൂടെ വേണം പരിഹരിക്കേണ്ടത്. സംഘർഷത്തിലൂടെയല്ല സംവാദത്തിലൂടെയാണ് സമവായം സാധ്യമാകുകയെന്ന് ഗവർണർ അഭിപ്രായപ്പെട്ടു.


*******