https://drive.google.com/file/d/14YANnb2uPu-37JAPqAsPSRc9uEgRrpFK/view
ലോക്ഭവൻ വളപ്പിൽ കൃഷിയിറക്കിയ നെല്ലിന്റെ വിളവെടുപ്പിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നേരിട്ടെത്തി നേതൃത്വം നൽകി. പത്ത് സെന്റ് സ്ഥലത്ത് മൂന്ന് മാസം മുമ്പ് വിതച്ച നെല്ലിന്റെ കൊയ്ത്തിനാണ് ഗവർണർ എത്തിയത്. മികച്ച രീതിയിൽ വളർന്ന നെൽച്ചെടികളും ലഭിച്ച വിളവും അദ്ദേഹം നേരിട്ട് വിലയിരുത്തി.




